തൃശ്ശൂര്‍: കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരു യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മേച്ചിറ സ്വദേശി സുജിത്താണ് (30) ബൈക്ക് അപടത്തില്‍ മരിച്ചത്. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലായിരുന്നു. വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ഈ മാസം 11നാണ് സുജിത്ത് ദുബായില്‍ നിന്നെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച സുജിത്തിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്ബോഴാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുന്‍ അന്ന് തന്നെ മരണമടഞ്ഞു.
മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.