കാസർകോട് ഇനി റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരം നഗരം ഭീതിയിൽ കനത്ത സുരക്ഷ, നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നു;


l
കാസർകോട് ∙ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ ആസ്ഥാന നഗരവും കടുത്ത ഭീതിയിൽ.
കാസര്‍കോട്ട് കനത്ത സുരക്ഷ. നിരത്തിലിറങ്ങിയ വാഹനങ്ങൾ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ലെന്ന് കലക്ടര്‍  പറഞ്ഞു. നടപടി മാത്രമായിരിക്കും. കടകള്‍ 11 മുതല്‍ അ‍ഞ്ചുമണിവരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും . ‘ഇനി നന്നാവും’ ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. വാഹനങ്ങള്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഇന്നലെ രാത്രി മുതൽ  നിരോധനാജ്ഞ നിലവിൽ വന്നു.
വിദേശങ്ങളിൽ നിന്നെത്തുന്നവർ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. കാസർകോട് നഗരസഭയിൽ ആദ്യത്തെ കോവിഡ് രോഗിയായി സ്ഥിരീകരിക്കപ്പെട്ട തളങ്കര പള്ളിക്കാൽ സ്വദേശിയുടെ സമ്പർക്കം സംബന്ധിച്ചു റൂട്ട് മാപ്പ് പോലും തയ്യാറാക്കുക ദുഷ്ക്കരമാണെന്നാണ് നഗരസഭ സെക്രട്ടറി എസ്.ബിജു ജനങ്ങൾക്കു നൽകിയ ഓഡിയോ സന്ദേശത്തിൽ അറിയിച്ചത്. ഈ ഓഡിയോ സന്ദേശം കേട്ട ഞെട്ടലോടെയാണ് ഇന്നലെ കാസർകോട് നഗരവും സമീപ പ്രദേശങ്ങളും പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിൽ ഒന്നു ചേർന്നത്.

ദുബായിൽ നിന്നെത്തിയ നഗരത്തിലെ കോവിഡ് ബാധിതൻ ആരാധനാലയത്തിൽ പ്രാർഥന നടത്തി. വിവാഹ ചടങ്ങിൽ പങ്കെടുത്തു. സ്വന്തം വീട്ടിൽ നടന്ന പരിപാടിയിലും സജീവമായി പങ്കെടുത്തു. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് സെക്രട്ടറി അഭ്യർഥിച്ചത് .ഇയാളുമായി ബന്ധപ്പെട്ടവർ സ്വയം ഐസലേഷനിൽ കഴിയാനും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ചു.


വാർഡുകളിൽ ഹരിത സാനിറ്റേഷൻ സേന അംഗങ്ങളുടെയും ആശ വർക്കർമാരുടെയും യോഗം ഇന്ന് ചേരും. വാർഡ് അംഗങ്ങൾ അതത് വാർഡുകളിൽ ആവശ്യമായ സാനിറ്റൈസറുകൾ എത്തിക്കണമെന്നും കൈ കഴുകൽ സംവിധാനവും ഏർപ്പെടുത്തണമെന്നും സെക്രട്ടറി അഭ്യർഥിച്ചിട്ടുണ്ട്.കാസർകോട് പുതിയ ബസ് സ്റ്റാൻഡ് അഗ്നി ശമന സേന സഹായത്തോടെ വെള്ളം ചീറ്റി കഴുകി വൃത്തിയാക്കും. ബാങ്ക് എ ടി എം കൗണ്ടറുകളിൽ സാനിറ്റൈസേഷൻ നടത്തും.കാസർകോട് കടപ്പുറം മുതൽ ചേരംകൈ കടപ്പുറം വരെയുള്ള പ്രദേശങ്ങളിൽ ജനതാ കർഫ്യു ദിവസവും പലരും അകലം പാലിക്കാതെ കൂട്ടം ചേർന്നു കളിക്കുകയും മറ്റും ചെയ്യുകയായിരുന്നു. ഇത് കർശനമായി നിയന്ത്രിക്കാൻ പൊലീസ് സഹായം തേടുമെന്ന് അധികൃതർ പറഞ്ഞു.

മാറുമോ ഈ ശീലം?

കോവിഡ് സമൂഹ വ്യാപനത്തിലെത്തുമ്പോഴും പൊതു ഇടങ്ങളെ മലിനമാക്കുന്ന പ്രവണത ഒഴിയുന്നില്ല. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലും പരിസരങ്ങളിലും അടക്കം പരക്കെ കാണുന്ന തുപ്പലും പാൻ ചവച്ചു തുപ്പിയതിന്റെ ചുവന്ന ചായം തേച്ച പോലെയുള്ള അടയാളവും വൃത്തിയുടെ അതിരുകളാണ് ലംഘിക്കുന്നത്. ബസ് യാത്രക്കാർ, തൊഴിലാളികൾ ഉൾപ്പെടെ പരിസര ശുചിത്വം മറന്ന് നീട്ടിത്തുപ്പുന്നത് തടയാൻ ആവശ്യമായ നടപടിയുണ്ടാകുന്നില്ല.

പുലർച്ചെ മുതൽ വിവിധ നിർമാണ ജോലികൾക്കു കൂട്ടമായെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉടപ്പെടെയുണ്ട് ഇവരിൽ. ബസ് സ്റ്റാൻഡ് കോംപ്ലക്സിസിലെ ഹോട്ടലുകളിലാണെങ്കിൽ ഭക്ഷണം കഴിച്ചു വാഷ്ബേസിനിൽ വായ കഴുകിയ വെള്ളം മറ്റാരു പാത്രത്തിലേക്ക് വിട്ട്, അത് പിന്നീട് ബസ് സ്റ്റാൻഡ് യാർഡിലേക്ക് ഒഴുക്കി വിടുന്നതും പതിവാണ്.

ചുമച്ചു തുപ്പിയതും കഫം ഉൾപ്പെടെയുണ്ട് ഇതിൽ. നഗര സഭ മുൻകാലങ്ങളിൽ ഇതിനു നൽകിയ മൗനാനുവാദമാണ് ഇത് തുടരാൻ ഇടയായതെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാർക്കു ഇരിക്കാൻ പോലും ആവശ്യമായ സൗകര്യം ബസ് സ്റ്റാൻഡിൽ ഇല്ല. ശുചിത്വ പാലനത്തിന്റെ കാര്യത്തിൽ ആവശ്യമായ സാമൂഹിക ഇടപെടലിന് മുൻകയ്യെടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
أحدث أقدم
Kasaragod Today
Kasaragod Today