കോവളം: ബൈക്കുമായി പുറത്തേക്ക് ഇറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു. . തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്ബതിമാരുടെ മകന്‍ അഭിജിത്ത്(23) ആണ് വീട്ടില്‍ ജീവനൊടുക്കിയത്.
ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ലോക് ഡൗണിനെത്തുടര്‍ന്ന് അഭിജിത്ത് വീടിനു പുറത്തിറങ്ങിയിരുന്നില്ല. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞിരുന്നു.
തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു.
തിരുവല്ലം പൊലീസ് കേസെടുത്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സഹോദരന്‍: അജേഷ്.