മലയാളികളുടെ പ്രതീക്ഷ വെറുതെയായി, കേന്ദം അനുമതി നൽകിയില്ല ദുബായിൽ നിന്ന് ഇന്ത്യ യിലേക്ക് നടത്താനിരുന്ന വിമാന സർവീസ് റദ്ധാക്കി

അബുദാബി: യു.എ.ഇയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി യു.എ.ഇ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക വിമാനസര്‍വീസ് റദ്ദാക്കി. ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. സന്ദര്‍ശകവിസയില്‍ എത്തി യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാനായാണ് യുഎഇ പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യുഎഇ ആറാം തീയതി സര്‍വീസ് ആരംഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ദുബായില്‍ നിന്ന് ലണ്ടന്‍, പാരീസ്, ബ്രസ്സല്‍സ്, സൂറിച്ച്‌ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍നേരത്തെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കൂടാതെ ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ദുബായിക്ക് പുറത്തേക്ക് യാത്രക്കാരെ കൊണ്ടുപോകുമെങ്കിലും തിരിച്ചുവരുന്ന ഫ്‌ളൈറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടാകില്ല. സമ്ബര്‍ക്കം ഒഴിവാക്കാന്‍ വിമാനങ്ങളില്‍ നിന്ന് മാസികകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്.
أحدث أقدم
Kasaragod Today
Kasaragod Today