അതിര്‍ത്തി മണ്ണിട്ട് അടച്ച കര്‍ണ്ണാടകയ്ക്ക് ആദ്യത്തെ മറുപടി നല്‍കി കാസര്‍കോഡ്, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനാരംഭിച്ചു

കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി  പ്രവര്‍ത്തനം ആരംഭിച്ചു  . തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം കാസര്‍കോട് എത്തി. 27പേരടങ്ങുന്ന വിദഗ്ധസംഘമാണ് കാസര്‍കോട് എത്തിയത്. ജില്ലയില്‍ എത്തിയത് 
. വൈകീട്ടോടെയാവും രോഗികളെ ആശുപത്രിയില്‍ എത്തിക്കുക.
കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് 9രോഗികളാണ് ചികിത്സ കിട്ടാതെ മരണപ്പെട്ടത്, മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാകുന്നതോട് കൂടി കര്ണാടകയോടുള്ള ഒരു മധുര പ്രതികാരം കൂടിയാവുകയാണ് കാസര്കോട്ടുകാർക്ക്‌, 
ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളും ആശുപത്രിയില്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടമായി 100 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും കൂടി സജ്ജമാക്കാനാണ് പദ്ധതി.

കോവിഡ് ആശുപത്രിയില്‍ സേവനം അനുഷ്ടിക്കാന്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘം കാസര്‍കോട് എത്തി. വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കും. അതേസമയം ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡബിള്‍ ലോക് ഡൗണ്‍ വ്യാപിപ്പിക്കും. രോഗികളുടെ സന്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടെ സാമ്ബിള്‍ ശേഖരണവും പരിശോധനയും കൂടുതല്‍ വേഗത്തിലാക്കുനും തീരുമാനമായിട്ടുണ്ട്. ഇതിനായി ജില്ലയില്‍ കൂടുതല്‍ സാന്പിള്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. അടുത്ത രണ്ടാഴ്ച കാസര്‍കോട് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
أحدث أقدم
Kasaragod Today
Kasaragod Today