യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു പ്രതി അറസ്റ്റില്‍

 കണ്ണൂര്‍: കാസര്‍കോട് സ്വദേശിനായ യുവതിയെ തളിപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രയരോത്തെ പ്രകാശ് കുര്യനാണ് അറസ്റ്റിലായത്. ആഗസ്ത് 25നാണ് സംഭവം.

കേസിലെ ഒന്നാംപ്രതി നെല്ലിപ്പാറ സ്വദേശി ബിജോയ് ഒളിവിലാണ്. കാസര്‍കോട് സ്വദേശിനിയായ യുവതിയെ ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ച് പ്രതികള്‍ കാറില്‍ കയറ്റികൊണ്ടു പോയി ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും യുവതികളെ വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാള്‍ പിടിയിലായത്.


أحدث أقدم
Kasaragod Today
Kasaragod Today