വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതം ' : രമേശ് ചെന്നിത്തല, ബാബരി വിധിക്കെതിരെ നാളെ ഡി വൈ എഫ് ഐയുടെ ഇന്‍ജസ്റ്റിസ് ക്യാമ്ബയിന്‍

 ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതിയുടെ വിധി രാഷ്ട്രത്തിന്റെ മതേതര അടിത്തറയ്ക്ക് ഏറ്റ കടുത്ത ആഘാതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


'ബാബ്റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുമാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്',ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

കോഴിക്കോട് | ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ നാളെ ഇന്‍ജസ്റ്റിസ് ക്യാമ്ബയിന്‍ നടത്തും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ ഒരു ലക്ഷം കേന്ദ്രങ്ങളിലാണ് ക്യാമ്ബയിന്‍. പ്രതിഷേധ ബാഡ്ജുകള്‍ ധരിച്ച്‌ പ്രവര്‍ത്തകര്‍ ക്യാമ്ബയിന് അണിനിരക്കുമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍ര് അഡ്വ. പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോടതി വിധിയോടെ രാജ്യം കൊല്ലപ്പെട്ടതായി റിയാസ് പറഞ്ഞു. ആസൂത്രിതമായാണ് പള്ളി പൊളിക്കതല്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇഷ്ടികകളുമായി അയോധ്യയിലേക്ക് കര്‍സേവകര്‍ എത്തിയത് ഇതിന്റെ തെളിവാണെന്ന് റിയാസ് ആരോപിച്ചു.


أحدث أقدم
Kasaragod Today
Kasaragod Today