'നിങ്ങള്‍ ഒരു വോട്ട് ചെയ്യുന്നത് രാമക്ഷേത്രത്തിന് ഒരു കല്ലു പാകുന്നതിന് തുല്യം, പുണ്യം കിട്ടും'; മധ്യപ്രദേശില്‍ ബി.ജെ.പിയുടെ വോട്ടു പിടിത്തം ഇങ്ങനെ


ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് മധ്യപ്രദേശില്‍ ബി.ജെ.പിയുടെ വോട്ടു പിടിത്തം. ഒരു ാേട്ടു ചെയ്യുന്നത് രാമക്ഷേത്രത്തിന് ഒരു കല്ല്പാകും പോലെയാണെന്നാണ് പറയുന്നത്. ഇതോടൊപ്പം വോട്ടര്‍മാര്‍ക്ക് പുണ്യം ലഭിക്കുമെന്നും പറഞ്ഞു വെക്കുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ സുരേഖി ഉപതെരഞ്ഞെടുപ്പിനിടെയാണ് സംഭവം.

സ്ത്രീകള്‍ക്കിടയിലാണ് ബി.ജെ.പിയുടെ വോട്ടുപിടിത്തം. ജയ്സിംഗ് നഗറിലെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായ നരേന്ദ്ര ആത്തിയ ആണ് രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് തേടിയത്.

'മോദിജിയാണ് രാമക്ഷേത്രം നിര്‍മ്മിച്ചത്. നിങ്ങള്‍ താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുകയാണെങ്കില്‍ ക്ഷേത്രത്തിനായി ഒരു കല്ല് പതിപ്പിച്ചു എന്നതിന് തുല്യമാണ്.

ആ വോട്ടോട് കൂടി നിങ്ങള്‍ക്ക് പുണ്യം ലഭിക്കും', നരേന്ദ്ര പറഞ്ഞു.

സുരേഖി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗതാഗത മന്ത്രി ഗോവിന്ദ് സിംഗ് രജ്പുതിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കവേയാണ് നരേന്ദ്ര ഇത്തരം പരാമര്‍ശം നടത്തിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ജ്യോതിരാദിത്യസിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച 22 എം.എല്‍.എമാരില്‍ ഒരാളാണ് ഗോവിന്ദ് സിംഗ്.
أحدث أقدم
Kasaragod Today
Kasaragod Today