ജില്ലയിൽ പതിനായിരവും കടന്ന് കൊവിഡ്: ആശങ്കയൊഴിയുന്നില്ല

 കാസര്‍കോട്: കൊവിഡ് വ്യാപനം എട്ടുമാസത്തിലെത്തുമ്പോള്‍ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 10013 കടന്നു. ഇതില്‍ 8774 പേര്‍ക്കും രോഗംബാധിച്ചത് സമ്പര്‍ക്കം വഴി. 701 പേര്‍ വിദേശത്ത് നിന്നെത്തിയവരും 535 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇതുവരെ 7657 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 79 ആയി. 2277 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 1202 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. ജില്ലയില്‍ തിങ്കളാഴ്ച 122 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്‌.91 പേര്‍ക്കാണ് തിങ്കളാഴ്ച കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എവി രാംദാസ് പറഞ്ഞു. 4678 പേരാണ് കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലുള്ളത്. 3604 പേര്‍ വീടുകളിലും 1074 പേര്‍ കൊവിഡ് സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതിയതായി 492 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 247 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 122 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today