നാലാം ക്ലാസ്സുകാരന് പുത്തൻ സൈക്കളുമായി ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസറഗോഡ്


അമ്പലത്തറ : അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി നന്നാക്കുവാൻ നൽകിയ സൈക്കിൾ റിപ്പയർ ഷോപ്പിൽ നിന്നും നഷ്ടപെട്ട് പോലീസിൽ പരാതി നൽകിയ നാലാം ക്ലാസ്സുകാരന് ഹീറോയുടെ പുതുപുത്തൻ മോഡൽ സൈക്കിൾ ഡെയിലി റൈഡേഴ്‌സ് ക്ലബ് കാസറഗോഡ് ഭാരവാഹികൾ അമ്പലത്തറ എസ് ഐ മൈക്കിൾ സെബാസ്റ്റിയൻ ന്റെ സാനിധ്യത്തിൽ കൈമാറി.പുതിയ സൈക്കിൾ ലഭിച്ചതോടെ നാലാംക്ലസുകാരൻ സന്തോഷത്തോടെ സൈക്കളുമായി വീട്ടിലേക്ക് തിരിച്ചു. ക്ലബ്‌ രക്ഷാധികാരി മൊയ്‌തീൻ ഹാജി, ജനറൽ സെക്രട്ടറി അൻസാരി മീത്തൽ, ട്രഷറർ റിഷാദ് പി ബി, വൈസ് പ്രസിഡന്റ് അസ്‌ലം സ്റ്റാർ, നിയാസ് ചട്ടഞ്ചാൽ, സെക്രട്ടറി അൻവർ ടി പി, എന്നിവർ സംബന്ധിച്ചു. ഹൃസ്വദൂരയാത്രകളിൽ എല്ലാവരും സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങണമന്നും, ഒരു വീട്ടിൽ ഒരു സൈക്കിൾ എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും, മാനസിക സമ്മർദ്ദം കുറക്കാനും, ആരോഗ്യത്തിനും സൈക്കളിംഗ് വളരെ ഉപകരിക്കുമെന്നും ക്ലബ്‌ പ്രസിഡന്റ് അഡ്വ. പി എ ഫൈസൽ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today