കർണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി എക്സൈസ് പിടിയിൽ

 0

Shares

ഉപ്പള: 17 ലിറ്റര്‍ കര്‍ണാടക മദ്യവുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍. കുമ്പള എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയ്ക്കിടെ ഹൊസങ്കടി അങ്കടിപ്പടവ് പുഷ്പചന്ദ് നിലയത്തിലെ ബി.ദിനേശിനെയാണ് (46) അറസ്റ്റ് ചെയ്തത്. കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫല്‍, കാസര്‍കോട് ഐബി ഇന്‍സ്‌പെക്ടര്‍ എസ്.സമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അങ്കടിപ്പടവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തൊണ്ടി മുതല്‍ കസ്റ്റഡിയിലെടുത്ത് അബ്കാരി കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ പി.മോഹനന്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ പ്രതാപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.അജീഷ്, എക്‌സൈസ് ഡ്രൈവര്‍ സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today