ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ബോവിക്കാനത്തെ കെ.എ ഹംസയുടെ ഭാര്യ ഖമറുന്നിസ, ബദിയടുക്ക കറുവത്തടുക്ക ഹൗസിലെ കെ. അബ്ദുല്‍ഖാദര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. ഖമറുന്നിസയുടെ 44 ലക്ഷം രൂപയും അബ്ദുല്‍ഖാദറിന്റെ 20 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. 2013 ഓഗസ്റ്റ് 19 മുതല്‍ 2017 ജുലായ് 29 വരെയുള്ള കാലയളവില്‍ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചതായി ഖമറുന്നിസയും 2015 ഫെബ്രുവരി ആറ് മുതലുള്ള കാലയളവില്‍ പണം നിക്ഷേപിച്ചതായി അബ്ദുല്‍ഖാദറും നല്‍കിയ പരാതിയില്‍ പറയുന്നു.
أحدث أقدم
Kasaragod Today
Kasaragod Today