കാലവർഷത്തിൽ ഒരു മരണം മധൂർ വില്ലേജിൽ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരനാണ് (30) വയലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണ് മരിച്ചത്.
മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രപരിസരം പൂർണമായും വെള്ളത്തിൽ മുങ്ങി. മുട്ടത്തൊടി, പട്‌ള, പട്‌ള പാലം, മായിപ്പാടി, മധൂർ തുടങ്ങിയിടങ്ങളിലെ തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ വെള്ളം കയറി. ചെറിയ തൈകൾ വെള്ളത്തിനടിയിലാണ്.
കാസർകോട്ട്നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പട്‌ളയിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. അവരുടെ താത്പര്യമനുസരിച്ച് ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. ഡെപ്യൂട്ടി തഹസിൽദാർ സജീവൻ, മധൂർ വില്ലേജ് ഓഫീസർ ആർ.സുമംഗല എന്നിവർ സ്ഥലത്തെത്തി.
വീടുകൾ ഭാഗികമായി തകർന്നു
: ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ തീവ്രമായ മഴയിൽ വിവിധ ഇടങ്ങളിൽ 10 വീടുകൾ ഭാഗികമായി തകർന്നു.
24 മണിക്കൂറിൽ ജില്ലയിൽ 121.64 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കാലവർഷം തുടങ്ങിയത് മുതൽ ജില്ലയിൽ ഇതുവരെയായി 3708.02 മില്ലിമീറ്റർ മഴ ലഭിച്ചു.
ജില്ലയിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിവിധ സ്റ്റേഷനുകളിലായി വെള്ളരിക്കുണ്ട്-188, കുഡ്‌ലു-130.4, ഹൊസ്ദുർഗ്-115, മില്ലിമീറ്റർ മഴയാണ് പെയ്തത്.
