എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ വിദ്യാനഗർ പോലീസ് കസ്റ്റഡിയിൽ എടുത്തു

 ചെർക്കളയിൽ  എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കോലാച്ചിയടുക്കത്തെ അബ്ദുള്ളയെ(35)യാണ് വിദ്യാനഗർ എസ്.ഐ കൃഷ്ണപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെ ചെർക്കള സ്കൂളിന് സമീപം സംശയ സാഹചര്യത്തിൽ കാർ നിർത്തിയ നിലയിൽ കണ്ടതോടെ പോലീസ് പരിശോധിക്കുകയായിരുന്നു. അബ്ദുല്ലയുടെ കൈവശം 4 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തു


أحدث أقدم
Kasaragod Today
Kasaragod Today