ലീഗിനെ സിപിഎം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ

ലീഗിനെ
സിപിഎം ഒറ്റതിരിഞ്ഞു ആക്രമിക്കുന്നുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ. ഖുര്‍ആന്‍ കൊണ്ടുവരുന്നതിനെ ആരും എതിര്‍ത്തില്ല, എന്നാല്‍ സി.പി.എം വിഷയങ്ങളെ വര്‍ഗീയമായി തിരിച്ചുവിടുന്നു, മുസ്‌ലിം പ്രീണനം എന്ന് തോന്നിപ്പിച്ച്‌ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് സിപിഎമ്മെന്നും എം.കെ മുനീര്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി തന്നെ പച്ചയായ വര്‍ഗീയത പറയുകയും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയും ചെയ്യുന്നു, ജലീല്‍ സംശയത്തിന്‍റെ മുള്‍മുനയിലാണ്. സംശയങ്ങള്‍ ദൂരീകരിക്കുന്നത് വരെ മാറി നില്‍ക്കാന്‍ ജലീല്‍ ആര്‍ജ്ജവം കാണിക്കണമെന്നും എംകെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
أحدث أقدم
Kasaragod Today
Kasaragod Today