പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ടു​മാ​യി ഗള്‍ഫ് രാജ്യത്തേക്ക് യാ​ത്ര ചെ​യ്യാ​ന്‍ എ​ത്തി​യ​വരുടെ അ​നു​മ​തി​ നി​ഷേ​ധി​ച്ച്‌ കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങള്‍


അബുദാബി : യുഎഇയിലേക്ക് പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ എ​ത്തി​യ​വരുടെ അ​നു​മ​തി​ നി​ഷേ​ധി​ച്ച്‌ കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങള്‍. കൊ​ച്ചി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളി​ല്‍ നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എക്സ്പ്രസ്സ് വി​മാ​ന​ത്തി​ല്‍​ യാ​ത്ര ചെ​യ്യാ​ന്‍ ടി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ്​ തിരിച്ചയച്ചത്. പു​തു​ക്കി​യ പാ​സ്​​പോ​ര്‍​ട്ട്​ യു.​എ.​ഇ സി​സ്​​റ്റ​ത്തി​ല്‍ കാ​ണു​ന്നില്ലെന്നും അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​ എ​മി​ഗ്രേ​ഷ​ന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പ​ഴ​യ പാ​സ്​​പോ​ര്‍​ട്ടും പു​തി​യ​തും ഒ​ന്നി​ച്ച്‌​ പി​ന്‍ ചെ​യ്​​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കാ​ണി​ക്കുന്നതായിരുന്നു രീതി.

യു.​എ.​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷം 150 ദി​ര്‍​ഹം ഫീ​സ്​ അ​ട​ച്ച്‌ പു​തി​യ പാ​സ്​​പോ​ര്‍​ട്ടി​ലേ​ക്ക്​ വി​സ​ മാ​റ്റു​ന്ന രീതിക്കാണ് മാറ്റം വന്നത്. ഇ​തോ​ടെ, പാ​സ്​​പോ​ര്‍​ട്ട്​ പു​തു​ക്കി​യ​വ​ര്‍​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക് തിരിച്ചു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതേസമയം മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പാ​സ്​​പോ​ര്‍​ട്ട്​ വി​ഷ​യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​നാ​വി​ല്ലെ​ന്നും യു.​എ.​ഇ​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ്​ സി​സ്​​റ്റ​ത്തി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​ത്​ എ​ന്നും ഷാ​ര്‍​ജ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today