വെള്ളം കയറി ഒറ്റപ്പെട്ട മധൂർ പട്ളയിലെയും മണ്ണിടിച്ചിൽ ഭീഷണിയുള്ള വെള്ളരിക്കുണ്ട് ബളാലിലെയും മാലോത്ത്, കള്ളാർ എന്നിവിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു


വെള്ളം കയറി ഒറ്റപ്പെട്ട കാസർകോട് മധുർ പട്ടള വില്ളേജിൽപെട്ട 3 കുടുംബത്തിലെ 16പേരെ ഫെയർഫോഴ്‌സിന്റെ സഹായത്താൽ റോഡിലെത്തിച്ചു ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു

വെള്ളരിക്കുണ്ട് താലൂക്കിൽ നേരത്തേ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ നിന്ന് മുൻകരുതലായി ബളാൽ - 12 ,മാലോത്ത് - ഒന്ന് -കുടുംബങ്ങളെയും പാറകല്ല് വീഴുമെന്ന ഭീഷണിയുള്ളതിനാൽ കള്ളാർ വില്ലേജിലെ രണ്ട് കുടുംബങ്ങളേയും ബന്ധുവീടുകളിലേക്ക് മാറ്റുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് തഹസിൽദാർ പി.കുഞ്ഞിക്കണ്ണൻ അറിയിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today