റാഞ്ചി: ഒരു യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ ഓടിയത് 535 കിലോമീറ്റര്‍. ന്യൂഡല്ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസാണ് ഒരു യാത്രികക്ക് മാത്രമായി ഇത്രയും കിലോമീറ്റര്‍ ഓടിയത്.
ജാര്‍ഖണ്ഡില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടത്തിയവര്‍ റെയില്‍ പാളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അനിശ്ചിതമായി യാത്രവൈകുന്നത് കണക്കിലെടുത്തു അധികൃതര്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.
ട്രെയിനില്‍ ഉണ്ടായിരുന്ന 930 യാത്രക്കാര്‍ക്ക് റെയില്‍വേ ബസ് സൗകര്യം ഒരുക്കി. എന്നാല്‍ ട്രെയിനിലെ യാത്രക്കാരിയും, നിയമവിദ്യാര്‍ത്ഥിനിയുമായ അനന്യ ബസ്സിലോ, ട്രെയിനിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല.

താന്‍ ബസിലോ കാറിലോ സഞ്ചരിക്കില്ലെന്നും ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നതു വരെ സ്റ്റേഷനില്‍ തന്നെ തുടരുമെന്നും അനന്യ പറഞ്ഞു. ഇതോടെയാണ് ഒരു യാത്രക്കാരിയുമായി സര്‍വീസ് നടത്താന്‍ റെയിവേ നിര്‍ബന്ധിതരായത്.
പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ബസിലോ ട്രെയിനിലോ യാത ചെയ്യാന്‍ തയ്യാറായിരുന്നുല്ല. ഇതാണ് ഒരാള്‍ക്കായി മാത്രം സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്ന് സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ പറഞ്ഞു.