'അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്തം ബി.ജെ.പിക്കായിരിക്കും': സഹോദരൻ തങ്ങളിൽ നിന്നും അകന്ന് കഴിയുന്ന ആളെന്ന് പുഷ്പൻ

 കണ്ണൂർ: സഹോദരൻ പുതുക്കിടി ശശി ബി.ജെ.പിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. സഹോദരൻ തങ്ങളുടെ കുടുംബത്തിൽ നിന്നും ഏറെ നാളായി അകന്നുകഴിയുന്ന ആളാണെന്നും ഏറെ ആരോഗ്യപ്രശ്നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ശശിക്ക് ചീട്ടുകളി, മദ്യപാനം എന്നീ ശീലങ്ങളുണ്ടെന്നും പൈൽസ്, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ള ആളാണ് തന്റെ ജ്യേഷ്ഠനെന്നും പുഷ്പൻ വ്യക്തമാക്കുന്നു. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെയും തന്റെയും സഹോദരങ്ങൾക്കെതിരെയും, സ്വന്തം മകനെതിരെയും പൊലീസിൽ പരാതി നൽകിയ ആളാണ് ശശിയെന്നും പുഷ്പൻ പറയുന്നു. ഒരു ഓൺലൈൻ വാർത്താ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പറഞ്ഞത്.ചീട്ടുകളി മൂലം രണ്ട് സ്ഥലം വിൽക്കേണ്ടി വന്നയാളാണ് ശശിയെന്നും അദ്ദേഹം പറഞ്ഞു. രക്തബന്ധം കൊണ്ട് സഹോദരന്മാർ ആണ്. പക്ഷെ ഏറെ നാളുകളായി സഹോദരീ സഹോദരന്മാരുമായും മകനുമായും അദ്ദേഹത്തിന് ബന്ധമില്ല. പുഷ്പൻ വിശദീകരിച്ചു. ബി.ജെ.പിയുമായി ശശിക്ക് കാര്യമായ ബന്ധമൊന്നുമില്ലെന്നും സ്വത്തുതർക്കം മൂലമാണ് ബി.ജെ.പിയിലേക്ക് അദ്ദേഹം പോയതെന്നും സ്ഥലത്തെ സി.പി.എം പ്രവർത്തകരും പറയുന്നുണ്ട്.


أحدث أقدم
Kasaragod Today
Kasaragod Today