മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ പോക്‌സോ കേസെടുത്തു

 ബദിയടുക്ക: മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. യുവാവിനെതിരെ ബദിയടുക്ക പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എട്ടുവയസുകാരിയുടെ മൊഴിയെ തുടര്‍ന്ന് നെല്ലിക്കട്ട അര്‍ളടുക്കയിലെ അണ്ണു എന്ന കൃഷ്ണ(32)ക്കെതിരെയാണ് കേസ്. മദ്യലഹരിയിലെത്തി പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷിച്ചുവരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today