കാസർകോട്: ഫാഷൻ ഗോൾഡ് ജല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട് എം.സി. ഖമറുദ്ദീൻ എം.എൽ. എ.ക്കെതിരെ കാസർകോട് പൊലീസ് സ്റ്റേഷനിൽ വീണ്ടും കേസ്. തലശേരി പാനൂരിലെ അസ്മ മുഹമ്മദ് (28) നൽകിയ പരാതിയി
ലാണ് കേസ്. 2011 നവംബർ 15 മുതലുള്ള കാലയളവിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. എം.സി. ഖമറുദ്ദീൻ അടക്കമുള്ളവർക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നൂറിലേറെ കേസുകളാണ് ജ്വല്ലറി നിക്ഷേപവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്.
