ഉദുമ പാക്യാരയിൽ കടയുടെ പൂട്ട് തകർത്ത് പണം കവർന്നു

 ബേക്കൽ: ഉദുമ പാക്യാരയിൽ കടയുടെ പൂട്ടു തകർത്ത് പണം കവർന്നു. പാക്യാരയിലെ നൗഷാദും മറ്റൊരാളും ചേർന്ന് നടത്തുന്ന കടയിലാണ് കഴിഞ്ഞ ദിവസം രാത്രി

കവർച്ച നടന്നത്. കടയ്ക്കകത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 3000 രൂപയാണ് മോഷണം പോയത്. അതേസമയം ഇവിടെ

നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. നൗഷാദാണ് കട നോക്കി നടത്തുന്നത്. നൗഷാദ് രാത്രി കടപൂട്ടി വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഉച്ചയോടെ

ഇതുസംബന്ധിച്ച് ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Previous Post Next Post
Kasaragod Today
Kasaragod Today