വിഷം അകത്തുചെന്ന് യുവതിയുടെ മരണം, ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തു.

 ബന്തടുക്ക: വിഷം അകത്തുചെന്ന് മരിച്ച വീട്ടമ്മയുടെ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പേരിൽ ബേഡകം പോലീസ് കേസെടുത്തു. കുറ്റിക്കോൽ പഞ്ചായത്തംഗവും കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കരിവേടകത്തെ ജോസ് പാറത്തട്ടേൽ, മാതാവ് മേരി എന്നിവരുടെ പേരിലാണ് കേസ്.



ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. ആസ്പത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം കോവിഡ് സ്ഥിരീകരിച്ചതിനാൽ അഞ്ചുദിവസം കഴിഞ്ഞേ മൃതദേഹപരിശോധന നടത്താനാവുകയുള്ളൂ എന്നതിനാൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.


ജിനോ ജോസിന്റെ സഹോദരൻ ജോബി ജോസ് നൽകിയ പരാതിയിലാണ് കേസ്. മാനസികവും ശാരീരികവുമായ പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് ജാമ്യമില്ലാ വകുപ്പുകളിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today