കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ രണ്ട് എസ് ഐമാരുള്‍പ്പെടെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഉദ്യോഗസ്ഥന്മാരടക്കം 67 പൊലീസുകാരുള്ള സ്റ്റേഷനിലെ 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 32 പൊലീസുകാരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരില്‍ രണ്ടു എ എസ് ഐമാരുള്‍പ്പെടെ എട്ടുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന അഞ്ചുപേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്‌ചാര്‍ജ്ജ് ചെയ്‌തു. രോഗബാധയില്ലാത്ത മുഴുവന്‍ പൊലീസുകാരും ഇന്നു ഡ്യൂട്ടിയില്‍ പ്രവേശിച്ചതോടെ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്.
കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ 28 പൊലീസുകാര്‍ക്ക് കോവിഡ്
mynews
0
