ഏഴ് വർഷം മുമ്പുണ്ടായ വാഹനാപകട ത്തിൽ പരിക്കേറ്റയാൾ മരണപ്പെട്ടു

ബദിയടുക്ക: ഏഴ് വർഷം മുമ്പുണ്ടായ വാഹനാപകട ത്തിൽ പരിക്കേറ്റ് വീട്ടിൽ കഴി യുക യായിരുന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു. ബദിയടുക്ക മൂക്കംപാ കൂവ ക്ക ട ലു വിലെ സദാശിവ നായക് (45) ആണ് മരിച്ചത്. ഏഴ് വർഷം മുമ്പ് ബദിയടുക്ക പെട്രോൾ പമ്പിന് സമീപം വെച്ച് സദാ ശിവ ഓടിച്ച ഗുഡ്സ് ഓട്ടോ മറ്റൊരു ഓട്ടോ യുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരു തരമായി പരിക്കേറ്റയിൽ ചികിത്സയിലായിരുന്നു. രണ്ട് കാലുകൾക്കും ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് നടക്കാൻ പറ്റാത്തതി നാൽ വീട്ടിൽ തന്നെയായി രുന്നു. ഇന്നലെ വൈകിട്ടോടെയാണ് കുഴഞ്ഞുവീണ് മരിക്കുന്നത്. ആനന്ദ നായക്-സുമതി ദമ്പ തികളുടെ മകനാണ്. അവിവാ ഹിതനാണ്. സഹോദരങ്ങൾ: നാരായണ, ദിനേശ്, സുമേഷ്, ജഗദീശ, മാലതി, ജയന്തി, ഭാരതി, സഞ്ചീവി, സവിത, ജലജ.


أحدث أقدم
Kasaragod Today
Kasaragod Today