കാസർകോട് മത്സ്യമാർക്കറ്റ് അടച്ചിടില്ല

 കാസർകോട് മത്സ്യ മാർക്കറ്റ്  അടക്കില്ലെന്ന്  ജില്ലാ ഭരണ കൂടം,  കാസർകോട് മത്സ്യ മാർക്കറ്റ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതായി ഊഹമുണ്ടായിരുന്നു . എന്നാൽ വെളളിയാഴ്ച്ച രാവിലെയോടെ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രശ്നമില്ലെന്ന്  ജില്ലാ ഭരണകൂടം അറിയിക്കുകയായിരുന്നു, 

കാസർകോട് മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതിനും ആളുകൾ കൂടുന്നത് നിയന്ത്രിക്കുന്നതിനും നഗരസഭ ജീവനക്കാർക്കും പോലീസിനും പുറമെ മാഷ്  പദ്ധതിയിൽ ഉൾപ്പെട്ട നാലു മജിസ്ട്രേറ്റുകളെയും (അധ്യാപകർ) ചുമതലപ്പെടുത്തിയിട്ടുണ്ട്,


أحدث أقدم
Kasaragod Today
Kasaragod Today