മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

 തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. പലയിടത്തും പ്രതിഷേധ മാര്‍ച്ച്‌ അക്രമാസക്തമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.


സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രതിഷേധവുമായി കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ജില്ലാ ആസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ്.കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട്ട് യുമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.


മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്ബഴി എണ്ണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.


أحدث أقدم
Kasaragod Today
Kasaragod Today