കീഴൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ നിർത്തിവെച്ച കുത്തിവെപ്പ് തുടരണമെന്ന് ആവശ്യം, കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി

 കീഴൂർ: കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ചട്ടഞ്ചാൽ ആരോഗ്യ വകുപ്പ് കേവിഡ് കാരണം നിർത്തിവെച്ചിരിക്കുകയാണ്...


ഇതു മൂലം പരിസര പ്രദേശവാസികളും മൽസ്യതൊഴിലാളി കുടുംബങ്ങളും സ്വകാര്യ സ്ഥാപനങ്ങൾ വഴിയാണ് നിലവിൽ കുത്തിവെപ്പ് നടത്തുന്നത്..


ഒരു കുട്ടിക്ക് ഒരു പ്രാവിശ്യം കുത്തിവെപ്പ് നടത്താൻ വേണ്ടി 1200 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്...


ഈ പ്രയാസങ്ങൾ അനുഭവിച്ച് പരിസര പ്രദേശത്തെ മൽസ്യതൊളികളികൾ വലയുകയാണ്...


കുട്ടികളുടെയും ഗർഭണികളുടെയും സമ്പൂർണ്ണ ആരോഗ്യത്തിന് കുത്തിവെപ്പ് അനിവാര്യഘടകമായതിനാൽ എത്രയും പെട്ടെന്ന് കുത്തിവെപ്പ് തുടരാനുള്ള നടപടി സ്വീകരിക്കുന്ന മെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ കെ.എസ് സാലി കീഴൂർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകി....


أحدث أقدم
Kasaragod Today
Kasaragod Today