പ്രഭാത നടത്തത്തിനിറങ്ങിയ റിട്ട. പ്രധാനാധ്യാപകനെ കവുങ്ങിന്‍ തോട്ടത്തിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പെല്‍ത്താജെയിലെ
കൃഷ്ണനായക് (74) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. അതിനിടെയാണ് കൃഷ്ണനായകിനെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: കമല. മക്കള്‍: വിശ്വേശര, സുബ്രഹ്മണ്യ, സന്ധ്യാകുമാരി, വിദ്യ, ദിവ്യ. മരുമക്കള്‍: നേമിരാജ, രാജേഷ്.
