മാന്യയില്‍ വീണ്ടും മോഷണ സംഘം: വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു

 മാന്യ: കഴിഞ്ഞ ദിവസം മൂന്നു വീടുകളില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്‌ത മാന്യയില്‍ ഇന്നലെയും കവര്‍ച്ചാ ശ്രമം.

മാന്യയിലെ സതീശ്‌, മനോജ്‌ എന്നിവരുടെ വീട്ടു പരിസരത്ത്‌ ഇന്നലെ രാത്രി അജ്ഞാത യുവാക്കള്‍ ജനാലവഴി വീട്ടിനുള്ളിലേക്ക്‌ എത്തി നോക്കുന്നതു ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഞെട്ടിയെണീറ്റ്‌ ലൈറ്റിട്ടപ്പോള്‍ മോഷണ സംഘം ഓടി രക്ഷപ്പെട്ടു.

വീട്ടിനടുത്ത്‌ ബൈക്ക ില്‍ എത്തിയായിരുന്നു മോഷണ ശ്രമം. ഇന്നലെ രക്ഷപ്പെട്ട മോഷ്‌ടാക്കള്‍ ബൈക്കിലാണ്‌ രക്ഷപ്പെട്ടതെന്നു നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു.ഈ പരിസരത്ത്‌ അപരിചിതരായ യുവാക്കള്‍ പകല്‍ സമയങ്ങളില്‍ ചുറ്റിക്കറങ്ങുന്നതായി പരാതിയുണ്ട്‌.


أحدث أقدم
Kasaragod Today
Kasaragod Today