പട് ള: മൊഗര്‍ മസ്ജിദ് ഖത്തീബും പട് ള മന്‍ബഉല്‍ ഹിദായ മദ്രസ അധ്യാപകനുമായ മലപ്പുറം ചേലേമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫ് മൗലവി (50) അന്തരിച്ചു. പതിനെട്ടു വര്‍ഷങ്ങളായി പട് ളയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു മാസം മുമ്പ് അവധിയെടുത്തു നാട്ടില്‍ പോയതാണ്. മരണത്തിന് തലേന്ന് പോലും കുട്ടികള്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസ്സെടുത്തിരുന്നു. ശിഷ്യരോട് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ടും സ്വയം എല്ലാവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചും അവസാനിപ്പിച്ച ഒടുവിലത്തെ ക്ലാസ് നാട്ടുകാര്‍ക്കെല്ലാം വേദനിക്കുന്ന ഓര്‍മ്മയായി.
നടക്കാശ്ശേരി അലിയുടെ മകനാണ്. മാതാവ്: ആയിഷ. ഭാര്യ: ഹസീന. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുസ്സമദ്, മുഹമ്മദാലി ശിഹാബ്, അബ്ദുല്‍ കരീം, അന്‍വര്‍ ഷെരീഫ്, ഉമ്മു ഹബീബ, ഹാജറ, വാഹിദ, ജുവൈരിയ, നുസ്‌റത്ത്. മയ്യത്ത് ചേലേമ്പ്ര ജുമാ മസ്ജിദ് പരിസരത്തു ഖബറടക്കി. മൊഗര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് പി.കെ അബ്ദുല്‍ കരീം, കമ്മിറ്റി ഭാരവാഹികള്‍, നാട്ടുകാര്‍ അനുശോചനം അറിയിച്ചു.
