കുട്ടിയെ പിന്നിലിരുത്തി ദേശീയപാതയിലൂടെ യുവതിയുടെ 'സാഹസിക യാത്ര' ; ചിത്രം വാട്‌സ്‌ആപ്പു വഴി ആര്‍ടിഒയ്ക്ക് ; അമ്മയ്ക്ക് താക്കീത്

 കൊച്ചി : കുഞ്ഞിനെ പിന്നിലിരുത്തി അപകടകരായ രീതിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് താക്കീത്. ദേശീയപാതയിലൂടെ കുഞ്ഞുമായി യുവതി സഞ്ചരിച്ച ചിത്രം വാട്‌സ് ആപ്പിലൂടെയാണ് ആര്‍ടിഒ ബാബു ജോണിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആര്‍ടിഒ അമ്മയെ കണ്ടെത്തി താക്കീത് ചെയ്യുകയായിരുന്നു.


മൊബൈല്‍ഫോണില്‍ ചിത്രമെടുത്ത യാത്രക്കാരന്‍ സ്‌കൂട്ടര്‍ തടഞ്ഞ് കുട്ടിയെ ശ്രദ്ധിക്കാന്‍ അമ്മയോട് പറയുകയും ചെയ്തിരുന്നു. ഫോട്ടോ വാട്‌സ്‌ആപ്പില്‍ ലഭിച്ച ആര്‍ടിഒ സ്‌കൂട്ടറിന്റെ നമ്ബര്‍ നോക്കി യുവതിയെ കണ്ടെത്താന്‍ അസിസ്റ്റന്റെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ചന്തുവിനെ ചുതമലപ്പെടുത്തുകയായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today