യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: പീഡനക്കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ആള്‍ അറസ്റ്റില്‍

 ആദൂര്‍: 22 കാരിയായ പട്ടികജാതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‌ ആദൂര്‍ മല്ലാവരയിലെ സുധീഷി(32)നെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. യുവതിയുടെ വീട്ടു പരിസരത്തു ചുറ്റിക്കളിക്കുകയായിരുന്ന ഇയാളെ ഇന്നലെ വൈകിട്ടാണ്‌ പൊലീസ്‌ പിടികൂടിയത്‌. ഒരാഴ്‌ചയായി ഇയാള്‍ യുവതിയെ നിരന്തരമായി ശല്യപ്പെടുത്തുകയായിരുന്നെന്നു പറയുന്നു.നേരത്തെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന്‌ ഇയാള്‍ മൂന്നരവര്‍ഷം ജയില്‍വാസമനുഭവിച്ചിരുന്നു. കോവിഡ്‌ വ്യാപനത്തോടനുബന്ധിച്ച്‌ പുറത്തുവിട്ട ജയില്‍ പുള്ളികള്‍ക്കൊപ്പമാണ്‌ ഇയാളും നാട്ടിലെത്തിയതെന്നു പറയുന്നു. സുധീഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.


أحدث أقدم
Kasaragod Today
Kasaragod Today