കന്നിഅങ്കത്തിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റായി,പടിയിറങ്ങിയതിൽ പിന്നെ ഒരു രാഷ്ട്രീയക്കാരും തേടിയെത്തിയില്ല,ഇപ്പൊ തൊഴിലൊറൊപ്പിലൊരു ജോലിക്ക് വേണ്ടി കാത്തിരിപ്പിൽ ബദിയടുക്കയിലെ മാലതി

 ബ​ദി​യ​ടു​ക്ക: ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സി​ല്‍ ക​മ്ബ്യൂ​ട്ട​ര്‍ അ​ധ്യാ​പി​ക​യാ​യി​രി​ക്കേ ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച്‌ പ്ര​സി​ഡ​ന്‍റാ​യ​താ​ണ് കെ. ​മാ​ല​തി. 2000-05 കാ​ല​ത്ത് ഇ​വി​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക​വ​ര്‍​ഗ വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. ഭൂ​രി​പ​ക്ഷം കി​ട്ടി​യ യു​ഡി​എ​ഫ് പാ​ന​ലി​ലെ ഏ​ക പ​ട്ടി​ക​വ​ര്‍​ഗ വ​നി​ത​യെ​ന്ന നി​ല​യി​ലാ​ണ് ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ ത​ന്നെ മാ​ല​തി പ്ര​സി​ഡ​ന്‍റാ​യ​ത്.


എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ​ത്തി​ലും അ​ധി​കാ​ര​ത്തി​ലും അ​നു​ഭ​വ​പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന​ത് പ​ല പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​ക്കി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​ഞ്ഞ​തു​മാ​ത്രം വി​ശ്വ​സി​ച്ച്‌ പ​ല ഫ​യ​ലു​ക​ളി​ലും ഒ​പ്പി​ട്ട​ത് പി​ന്നീ​ട് നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ചെ​ന്നു​ചാ​ടി​ച്ചു.



അ​ങ്ങ​നെ വ​ന്ന സാ​മ്ബ​ത്തി​ക​ബാ​ധ്യ​ത തീ​ര്‍​ക്കാ​ന്‍ അ​ഞ്ചു​വ​ര്‍​ഷം ക​ഴി​ഞ്ഞ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യു​മ്ബോ​ഴേ​ക്കും സ്വ​ന്തം സ്ഥ​ലം പോ​ലും വി​ല്‍​ക്കേ​ണ്ടി​വ​ന്നു.


എ​ല്ലാം ക​ഴി​ഞ്ഞ് 15 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കാ​ത്തി​രി​ക്കു​ക​യാ​ണ് മാ​ല​തി. ഭ​ര്‍​ത്താ​വ് ശ​ശി​ധ​ര​ന്‍ കൂ​ലി​പ്പ​ണി​യെ​ടു​ത്ത് കി​ട്ടു​ന്ന​താ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ര്‍​ഗം. 


സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ണ്ട്. 

രോ​ഗ​ബാ​ധി​ത​യാ​യ ഇ​ള​യ മ​ക​ളു​ടെ ചി​കി​ത്സ​യ്ക്കു ത​ന്നെ പ്ര​തി​മാ​സം അ​യ്യാ​യി​ര​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​ന്നു​ണ്ട്. ഇ​ട​യ്ക്കി​ടെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​യി​വ​രാ​ന്‍ അ​മ്ബ​തി​നാ​യി​ര​ത്തോ​ളം രൂ​പ വേ​റെ​യും.


പ്രീ​ഡി​ഗ്രി ക​ഴി​ഞ്ഞ് അ​ന്ന​ത്തെ കാ​ല​ത്ത് അ​ല്‍​പ്പം ക​മ്ബ്യൂ​ട്ട​ര്‍ പ​ഠി​ച്ച​താ​ണ് മാ​ല​തി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. പ​ഞ്ചാ​യ​ത്തി​ലേ​ക്കൊ​ന്നും മ​ത്സ​രി​ക്കാ​ന്‍ നി​ല്‍​ക്കാ​തെ അ​ന്ന് ക​മ്ബ്യൂ​ട്ട​ര്‍ പ​ഠ​നം തു​ട​ര്‍​ന്നി​രു​ന്നെ​ങ്കി​ല്‍ ചെ​റി​യൊ​രു ജോ​ലി​യെ​ങ്കി​ലും സ്ഥി​ര​മാ​യി കി​ട്ടു​മാ​യി​രു​ന്നു​വെ​ന്ന് ഇ​പ്പോ​ള്‍ അ​വ​ര്‍ ന​ഷ്ട​ബോ​ധ​ത്തോ​ടെ പ​റ​യു​ന്നു. 


അ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ സം​വ​ര​ണ വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച​ത​ല്ലാ​തെ വ​ലി​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മൊ​ന്നും മാ​ല​തി​ക്കി​ല്ല. എ​ങ്കി​ലും പാ​ര്‍​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ല്‍ പ്യൂ​ണി​ന്‍റെ ജോ​ലി​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ മ​ക​ളു​ടെ ചി​കി​ത്സ​യെ​ങ്കി​ലും മു​ട​ക്ക​മി​ല്ലാ​തെ ന​ട​ക്കു​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.


أحدث أقدم
Kasaragod Today
Kasaragod Today