ബിഹാറില്‍ ലീഡ് നില മാറി മറിയുന്നു, മഹാസഖ്യത്തിനെ പിന്നിലാക്കി എന്‍ഡിഎ ലീഡ് ചെയ്യുന്നു, ഗുജറാത്തിലും യു പി യിലും ബിജെപി മുന്നേറ്റം

 പട്‌ന: ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്ബോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തില്‍ മുന്നേറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഫലങ്ങള്‍ കാണിക്കുന്നത്

ആര്‍ജെഡി സഖ്യത്തിനെ പിന്നിലാക്കി ബിജെപി സഖ്യം മുന്നേറുന്നതായാണ്. ഫലങ്ങള്‍ മാറി മറിയുമ്ബോള്‍ രണ്ടു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആണ് .


പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്ബോള്‍ 122 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.

എന്നാല്‍ തൊട്ടുപിന്നാലെ മഹാസഖ്യം ലീഡ് 112സീറ്റുകളില്‍ മുന്നേറുന്നതായാണ് . ഇപ്പോഴത്തെ ലീഡില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം മഹാസഖ്യത്തിനു അനുകൂലമായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today