ബെംഗളൂരു ∙ കർണാടകയിൽ ഗോവധ നിരോധനം ഉടൻ യാഥാർഥ്യമാകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു സംബന്ധിച്ച നിയമം പാസാക്കുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചവാനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർണാടക മുൻ മന്ത്രി കൂടിയായ സി.ടി. രവി പറഞ്ഞു. മഹാരാഷ്ട്ര, ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയാണ് സി.ടി. രവി.വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന അലഹാബാദ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കർണാടകയിൽ നിയമം പാസാക്കുമെന്നും നേരത്തെ രവി വ്യക്തമാക്കിയിരുന്നു.
കർണാടകയിൽ ഗോവധ നിരോധനം ഉടൻ യാഥാർഥ്യമാകുമെന്ന് ബിജെപി നേതാവ്
mynews
0
