പൊള്ളലേറ്റ് യുവതി മരിച്ച സംഭവം, ഭർത്തൃമാതാവിനെതിരെ മേല്പറമ്പ് പോലീസ് കേസെടുത്തു

 പൊയിനാച്ചി: ഭർത്തൃവീട്ടിൽ വെച്ച് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു.ഭർതൃമാതാവിനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം മേൽപ്പറമ്പ് പോലീസ് കേസെടുത്തു.


മേൽബാര കോളനിയിലെ സുജിത്കുമാറിന്റെ ഭാര്യ ബി.കെ.ശ്രീജ (20)യാണ് ബുധനാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്.


കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നിന് സുജിത്തിന്റെ വീട്ടിലായിരുന്നു സംഭവം. പെയിന്റിൽ ചേർക്കുന്ന ടിന്നർ ദേഹത്തൊഴിച്ച് ശ്രീജ തീ കൊളുത്തുകയായിരുന്നു.



നാട്ടുകാർ ഉദുമയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചശേഷം നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


80 ശതമാനം പൊള്ളലേറ്റിരുന്നു. ശ്രീജയുടെ മൊഴിപ്രകാരം ഭർത്തൃമാതാവ് സരോജിനിക്കെതിരെ മേൽപ്പറമ്പ് ഇൻസ്പെക്ടർ സി.എൽ.ബെന്നിലാലു ഗാർഹികപീഡനത്തിന് കേസെടുത്തിരുന്നു.


മരണം സംഭവിച്ചതോടെ ജാമ്യമില്ലാവകുപ്പ് ചുമത്തി ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. കാസർകോട് ഗവ. ഐ.ടി.ഐ.യിൽ പഠിച്ചിരുന്ന സുജിത്തും ശ്രീജയും കഴിഞ്ഞവർഷം ഒക്ടോബർ 23-ന് പ്രണയവിവാഹിതരാവുകയായിരുന്നു.പെയിന്റ്‌ തൊഴിലാളിയാണിപ്പോൾ സുജിത്ത്. സുള്ള്യയിലെ മഞ്ജുനാഥയുടെയും കാറഡുക്ക മാളംകൈ അർളടുക്കയിലെ ശോഭനയുടെയും രണ്ടാമത്തെ മകളാണ് ശ്രീജ. സഹോദരങ്ങൾ: മേഘ, ആകാശ്.


أحدث أقدم
Kasaragod Today
Kasaragod Today