ചെമ്മനാട് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽ  പെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി, 


 ഫയര്‍ഫോഴ്സും  നാട്ടുകാരും ഇന്നലെ  രാത്രിയാവോളം    തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല, 

ഇന്ന്  വീണ്ടും നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരിച്ചിലിൽ പത്ത് മണിയോടെ കൊമ്പനടുക്കം കടവിൽ നിന്ന് മയ്യിത്ത് കണ്ടെത്തുകയായിരുന്നു, സംഭമറിഞ്ഞു നൂറു കണക്കിന് പേർ തിരച്ചിലിൽ പങ്കാളികളായായിരുന്നു, 


കുട്ടിയുടെ മരണം നാടിനെയാകെ  ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് , 

 ചെമ്മനാട് കൊമ്പനടുക്കത്തെ  റസാഖിന്റെ മകന്‍ മിസ്അബിനെ (15) യാണ് ചന്ദ്രഗിരി പുഴയില്‍ ഒഴുക്കിൽ പെട്ട് മരിച്ചത് .


തിങ്കളാഴ്ച രാവിലെ കൊമ്പനടുക്കം കടവില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം നീന്താനിറങ്ങിയതായിരുന്നു  മിസ്അബ് അക്കരയിലേക്ക് നീന്തുന്നതിനിടയിൽ ക്ഷീണം തോന്നിയതിനെ തുടർന്ന് തിരിച്ചു വരാൻ ശ്രമിക്കവേ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടികളിൽ നിന്നാണ്  നാട്ടുകാർ വിവരം അറിയിഞ്ഞത്


أحدث أقدم
Kasaragod Today
Kasaragod Today