മുസ്ലിം പേരുകളെ ഒഴിവാക്കി ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പട്ടിക, കോൺഗ്രസിനെതിരെ പ്രതിഷേധം

 കാസര്‍കോട്: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഭൂരിഭാഗം പേരും യുവതി യുവാക്കളാണ്. അതേസമയം, കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ മുസ്‌ലിം സമുദായത്തെ പാടേ അവഗണിച്ചുവെന്ന ആക്ഷേപം ശക്തമായിരിക്കയാണ്. സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ശക്തമാണ് , യു ഡിഎഫിന്റെ ശക്തമായ വോട്ട്‌ ബാങ്കായിരുന്നിട്ട്‌ കൂടി മുസ്ലിങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന ഡിസിസിയുടെ നടപടിയിൽ കോൺഗ്രസിലെ മൈനോറിറ്റി സെല്ലിനും അമർഷമുളവാക്കിയിട്ടുണ്ട്‌. 


ജില്ലാ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി ഏഴു പേരെ നിശ്ചയിച്ചതായാണ് ഡിസിസി പ്രസിഡണ്ട് അറിയിച്ചത്‌

വോര്‍ക്കാടി: കമലാക്ഷി കെ (29), പുത്തിഗെ: ഗോവിന്ദ നായ്ക് എല്‍ക്കാന (38),

ഉദുമ: ഗീത കൃഷ്ണന്‍ (56), 

കള്ളാര്‍: വിനോദ് കുമാര്‍ പള്ളയില്‍വീട് (44), 

ചിറ്റാരിക്കാല്‍: ജോമോന്‍ ജോസ് (31), കരിന്തളം: ക്ലാരമ്മ സെബാസ്റ്റ്യന്‍(44),

ബേഡഡുക്ക: നിഷ അരവിന്ദന്‍ (32), പിലിക്കോട്: ഷാജി തൈക്കീല്‍ (46) എന്നിവരാണ് മത്സര രംഗത്തുള്ളത്.


أحدث أقدم
Kasaragod Today
Kasaragod Today