കാസര്‍കോട്: ബട്ടംപാറയിലെ കെ എസ് ആഷിറി(36) നെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി. ദേഹമാസകലം പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബട്ടംപാറ പാലത്തിന് സമീപത്ത് മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് കളി കാണുന്നതിനിടയില്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ ഇംതിയാസ്, സിറാജ്, മനാഫ്, അബ്‌ദുള്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.
യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതി
mynews
0
