മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; ഗർഭിണിയെ കാമുകന്‍ തന്നെ കൊന്നുകുഴിച്ച് മൂടി

 ഗാന്ധിനഗർ∙ മൂന്നുവയസ്സുള്ള മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗർഭിണിയായ യുവതിയെ കാമുകൻ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബർഡോളിയാണ് നടുക്കുന്ന കൊലപാതകം. യുവതിയെ കൊന്ന ശേഷം യുവതിയുടെ പിതാവിന്റെ ഫാമിൽ തന്നെ കാമുകൻ കുഴിച്ചിട്ടു.  നവംബർ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന െകാലപാതകം പുറത്തുവരുന്നത്.


മൂന്നുവയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമാണ് ഇവർ പോകുന്നത്. അഞ്ചുവർഷത്തോളമായി ചിരാഗ് പട്ടേൽ എന്ന വിവാഹിതനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. ഈ വിവരം മാതാപിതാക്കൾ പൊലീസിന് കൈമാറി. ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്. 


പൊലീസ് ചോദ്യം ചെയ്യലിൽ അഞ്ചുമാസം ഗർഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമിൽ കുഴിച്ചുമൂടിയ കാര്യം ഇയാൾ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമിൽ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. ഫാമിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിൽ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


أحدث أقدم
Kasaragod Today
Kasaragod Today