വളര്‍ത്തുനായയുടെ മരണം താങ്ങാനായില്ല; വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

 റായ്‌ഗര്‍ഗ്: നമുക്ക് ഓരോരുത്തര്‍ക്കും അവരവരുടെ വളര്‍ത്തുമൃഗങ്ങളെ വളരെയധികം ഇഷ്‌ടമുണ്ടാകും. അവ വേര്‍പിരിയുമ്ബോള്‍ ചിലര്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഛത്തീസ്ഗഡിലെ റായ്‌ഗര്‍ഗ് ജില്ലയിലാണ് അത്തരമൊരു സംഭവമുണ്ടായി. വളര്‍ത്തുനായയുടെ മരണത്തെ തുടര്‍ന്ന് ദു:ഖം സഹിക്കാനാകാതെ യുവതി തൂങ്ങിമരിച്ചു.


ബിരുദാനന്തര വിദ്യാര്‍ത്ഥിനിയായ 21 വയസുകാരി പ്രിയാംശു സിംഗാണ് തന്റെ നാല് വയസുള‌ള നായ മരിച്ചതിനെ തുടര്‍ന്ന് വീട്ടിനുള‌ളില്‍ തൂങ്ങി മരിച്ചത്. നായയുടെ മരണത്തില്‍ പ്രിയാംശു വളരെ ദുഖിതയായിരുന്നുവെന്ന് കോത്ര റോഡ് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചമന്‍ സിന്‍ഹ അറിയിച്ചു. ചൊവ്വാഴ്‌ചയാണ് നായ മരിച്ചത്. പി‌റ്റേന്ന് പ്രിയാംശു ആത്മഹത്യ ചെയ്‌തു.


أحدث أقدم
Kasaragod Today
Kasaragod Today