സൈക്കിള്‍ പാതയായി മാറി ദുബായ് ഷെയ്ഖ് സായിദ് റോഡ്

 ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡില്‍ വെളിയാഴ്ച്ച സൈക്കിളുകള്‍ മാത്രം സഞ്ചരിച്ചു.ദുബായ് ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ചുള്ള ദുബായ് റൈഡിന് വേണ്ടിയാണ് പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ രാവിലെ 8 വരെ മറ്റു വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്.നാല് കിലോമീറ്റര്‍, 14 കിലോമീറ്റര്‍ ദൂരപരിധിയുള്ള രണ്ട് സൈക്കിള്‍ റൈഡുകളാണ് ഉണ്ടായിരുന്നത് .ദുബായുടെ ഹൃദയഭാഗങ്ങളിലൂടെ രണ്ട് റൂട്ടുകളിലൂടെയാണ് ദുബായ് റൈഡ് നടന്നത്.ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യം പങ്കെടുത്തവര്‍ക്ക് ആവേശം പകര്‍ന്നു.ദുബായ് റൈഡിനോടനുബന്ധിച്ച്‌ ആര്‍ടിഎ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today