വൻ സ്വർണ വേട്ട, കാസർകോട് സ്വദേശികളിൽ നിന്നായി ഒരു കോടി രൂപ യുടെ സ്വർണം പിടികൂടി

 കണ്ണൂര്‍: കരിപ്പൂരിലും കണ്ണൂരിലുമായി ഒരുകോടിയിലധികം രൂപ യുടെ സ്വർണം പിടികൂടി, 

ദുബായിൽ നിന്നു എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കാസർകോട് തെക്കിൽ സ്വദേശി മജീദ് അബ്ദുൾ ഖാദറിൽ നിന്നും 175 ഗ്രാം സ്വർണവും, ബാഗേജിൽ ഒളിപ്പിച്ച 5000 നിരോധിത സിഗരറ്റും കണ്ടെത്തി. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്.ദുബായിൽ നിന്നു ഇൻഡിഗോ വിമാനത്തിലെത്തിയ കാസർകോട് മൂളിയാർ സ്വദേശി മുഹമ്മദ് ഫൈസലിൽ നിന്ന് 215 ഗ്രാം സ്വർണവും 6000 നിരോധിത സിഗരറ്റുമാണ് പിടിച്ചത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയതായിരുന്നു .ഷാർജയിൽ നിന്നു എയർഅറേബ്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അരീഫിൽ നിന്നു 232 ഗ്രാം സ്വർണവും കാസർകോട് പെരിയ സ്വദേശി അബ്ബാസ് അറഫാത്തിൽ നിന്നു 198 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.

കസ്റ്റംസിൽ ഡിക്ലയർ ചെയ്യാതെ ഒളിപ്പിച്ചു കടത്താനുളള ശ്രമത്തിനിടെയാണ് കളളക്കടത്ത് പിടിച്ചത്.

ദുബായില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നും കസ്റ്റംസ്  32.5 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി സല്‍മാന്‍ ഫാരിസാണ് കസ്റ്റംസിന്റെ പിടിയിലായത്. 624 ഗ്രാം സ്വര്‍ണ്ണമാണ് ഫാരിസില്‍ നിന്നും പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.ഗൾഫിൽ നിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ്പിടികൂടി. ഇവരിൽ രണ്ടു യാത്രക്കാരിൽ നിന്നു ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും കണ്ടെത്തി.

മലപ്പുറം സ്വദേശി അനൂപ് ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 739 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 

കരിപ്പൂർ കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺ, സൂപ്രണ്ടുമാരായ കെ.പി മനോജ്, എം.പ്രകാശ്, രാധാ വിജയരാഘവൻ, തോമസ് വർഗീസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ്, സൗരഭ്, സുമിത് നെഹ്റ, ജി.അരവിന്ദ് തുടങ്ങിയവരാണ് കള്ളക്കടത്ത് പിടികൂടിയത്.


أحدث أقدم
Kasaragod Today
Kasaragod Today