ഗുജറാത്തിൽ 13കാരി പ്രസവിച്ചു; പുറത്തുവന്നത്​ ക്രൂരബലാത്സംഗ വിവരം

 അഹ്​മദാബാദ്​: ഗുജറാത്തിലെ ജാംനഗറില്‍ ബലാത്സംഗം ചെയ്യപ്പെട്ട 13 കാരി പ്രസവിച്ചു. ഏഴുമാസം മുമ്ബാണ്​ പെണ്‍കുട്ടിയെ കര്‍ഷക തൊഴിലാളി ബലാത്സംഗം ചെയ്​തത്​. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്​ ആക്രമണം പുറത്തുപറഞ്ഞിരുന്നില്ല.


ജാംനഗറിലെ ആശുപത്രിയിലാണ്​ പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പിതാവ്​ പൊലീസില്‍ പരാതി​ നല്‍കി. അനന്തപുര്‍ ഗ്രാമത്തില്‍വെച്ച്‌​ കര്‍ഷക തൊഴിലാളിയായ ഒരാള്‍ ബലാത്സംഗം ചെയ്​തതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ്​ പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാ​െള ഉടന്‍തന്നെ പിടികൂടുമെന്നും പൊലീസ്​ പറഞ്ഞു.


2017 ജനുവരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാലത്സംഗം ചെയ്​ത 45കാരന്​ ഹൈദരാബാദ്​ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today