ഉദുമ: മുസ്ലീംലീഗ് ഉദുമ മണ്ഡലം മുന്‍ സെക്രട്ടറി കണിയമ്പാടി മുഹമ്മദ് കുഞ്ഞി(69) അന്തരിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മുസ്ലീംലീഗ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം, കരിപ്പോടി ശാഖാ മുസ്ലീംലീഗ് പ്രസിഡന്റ്, ഉദുമ സഹകരണ ബാങ്ക് ഡയറക്‌ടര്‍, എസ് വൈ.എസ്. ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉദുമ മേഖലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതരായ മാഹിന്‍ കണിയമ്പാടി-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ:നഫീസ, മക്കള്‍: തന്‍സീര്‍, തസ്രീഫ്, തസ്ലീന. മരുമക്കള്‍: സനാഹുള്ള, സുരയ്യ.സഹോദരങ്ങള്‍: ബീബി, മറിയംകുഞ്ഞി, പരേതയായ ഖദീജ, സഫിയ.നിര്യാണത്തില്‍ മുസ്ലീം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി, എസ് വൈ എസ് മേഖലാ- പഞ്ചായത്തു കമ്മിറ്റികള്‍ അനുശോചിച്ചു.
