ന്യൂഡൽഹി: അച്ഛനാകാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആസ്ട്രേലിയൻ പര്യടനത്തിനിടയിൽ നാട്ടിലേക്ക് മടങ്ങും. ഭാര്യ അനുഷ്ക ശർമയുടെ പ്രസവസമയമായ ജനുവരിയിൽ ക്യാപ്റ്റൻ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കോഹ്ലിക്ക് നഷ്ടമാവും. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയാവും ടീമിനെ നയിക്കുക.
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനം- ട്വൻറി20 മത്സരങ്ങൾക്കുശേഷം ഡിസംബർ 17ന് അഡ്ലെയ്ഡ് ഒാവലിലാണ് ആദ്യ ടെസ്റ്റ്. മെൽബണിൽ 26 മുതൽ രണ്ടാം ടെസ്റ്റും നടക്കും. തുടർന്നാവും േകാഹ്ലി നാട്ടിലേക്ക് മടങ്ങുക. ജനുവരി ഏഴ്, 15 തീയതികളിലാണ് മൂന്നും നാലും ടെസ്റ്റുകൾ.
