തളങ്കരയിൽ അനധികൃത ലാബ്; അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശം
കാസർകോട്
കോവിഡ് ടെസ്‌റ്റിന് തളങ്കരയിൽ അനധികൃത ലാബ്. വിദേശങ്ങളിലേക്ക് പോകുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒപ്പിച്ചുകൊടുക്കുന്ന ഏജൻസിയായാണ് പ്രവർത്തനം, സർക്കാർ നിശ്ചയിച്ചതിന്റെ മൂന്നും നാലും ഇരട്ടി തുക ഈടാക്കിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മെഡിക്കൽ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ അനധികൃതമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടാൻ നിർദേശിച്ചു,
ഉപ്പളയിൽ ആരോഗ്യ വകുപ്പിന്റെ നടപടി നേരിട്ട ഒരു ലാബിന്റെ കീഴിൽ പ്രവർത്തിച്ചു വരികയായിരുന്നു,
വീടുകളിൽ ചെന്ന് സ്രവം സ്വീകരിക്കുന്നു എന്ന് ഉപ്പള യിൽ പ്രവർത്തിക്കുന്ന ഈ ലാബിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു,
ജനറൽ ആശുപത്രി ജെഎച്ച്‌ഐമാരായ എ വി ശ്രീജിത്ത്, സി സി ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
തളങ്കര പള്ളിക്കാലിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബിന് നഗരസഭയുടെയൊ ആരോഗ്യവകുപ്പിന്റെയൊ അനുമതിയില്ല. ടെക്‌നീഷ്യന്മാർക്ക് യോഗ്യതാ സർട്ടിഫിക്കറ്റുമുണ്ടായിരുന്നില്ല. കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് ആർടിപിസിആർ പരിശോധനാ ഫലം പ്രിന്റെടുത്ത് നൽകുന്നതായും കണ്ടെത്തി. ജില്ലയിലെ സ്വകാര്യ ലാബുകളിൽ ശേഖരിക്കുന്ന സ്രവം കോഴിക്കോടുള്ള സ്വകാര്യ ലാബിലേക്ക് അയച്ചു ഫലം ലഭ്യമാക്കുന്ന രീതിയാണ് നടക്കുന്നത്.
പരിശോധനക്ക് ഈടാക്കുന്ന തുകയ്‌ക്ക് രസീതും നൽകുന്നില്ല
ഉപ്പളയിലെ ഒരു ലാബിന്റെ പേരിലാണ് ഇവർ സ്രവം പരിശോധനയ്‌ക്ക് അയക്കുന്നത്. ദിവസം അമ്പതിലേറെ പേരുടെ സ്രവം അയക്കുന്നതായാണ് വിവരം.
കാസർകോട്ടെ ചില ട്രാവൽ ഏജന്റുകൾ വഴിയാണ് കൂടുതൽ ആളുകളും എത്തുന്നത്,
അയക്കുന്ന ഓരോ ആൾക്ക് 600 രൂപ ട്രാവൽ ഏജന്റിന് കമ്മീഷൻ ഇനത്തിൽ നൽകുന്നതായാണ് വിവരം
പരിശോധന ക്കെത്തുന്ന ഓരോ ആളിൽനിന്നും 2300 മുതൽ 5000 രൂപ വരെ ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവർ കൂടുതലുള്ള പ്രദേശമാണ് തളങ്കര. കോവിഡ് കാലത്ത് ഇവരിലേറെപ്പേരും നാട്ടിലെത്തിയിരുന്നു. തിരിച്ചുപോകാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് മുതലെടുക്കുകയാണ് ലാബ് .ഗൾഫിൽ പോകുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകുന്നതായും ആരോപണം ഉണ്ട്
മൂന്ന് ലാബ് ടെക്‌നീഷ്യന്മാരും ഒരു കംപ്യൂട്ടർ ഓപ്പറേറ്ററുമാണുള്ളത്,
ചില രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധംപുലർത്തുന്ന വ്യക്തികളുടേതാണ് ലാബ്. നേതാക്കളുടെ ഇടപെടലിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഇതിന് അനുമതി നൽകാനുള്ള നീക്കം തുടങ്ങി. വൻ സാമ്പത്തിക ഇടപാട് പിന്നിലുണ്ടെന്നും ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കുന്നതായി ആക്ഷേപമുണ്ട്
തുടർ നടപടിക്ക് ജില്ലാ പോലീസ് ചീഫിന് പരാതി കൈമാറിയതായി ഡി എം ഒ അറിയിച്ചു.
