കൊച്ചി ∙ മംഗളൂരു– തിരുവനന്തപുരം മലബാർ സ്പെഷൽ ട്രെയിൻ ഡിസംബർ 4 മുതലും മടക്ക ട്രെയിൻ 5 മുതലും സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. മധുര– പുനലൂർ എക്സ്പ്രസ് (തിരുനെൽവേലി, നാഗർകോവിൽ വഴി) 4ന് സർവീസ് തുടങ്ങും.
പഴയ മധുര– പുനലൂർ പാസഞ്ചറാണ് എക്സ്പ്രസാകുന്നത്. കോച്ചുകളുടെ എണ്ണം 20 ആക്കി. ഒരു തേഡ് എസി, 10 സ്ലീപ്പർ, 7 ജനറൽ, 2 എസ്എൽആർ എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക. തിരുവനന്തപുരം–ഗോരഖ്പുർ, കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എന്നിവയുടെ സർവീസ് ജനുവരി 1 വരെ നീട്ടി.
