മേല്പറമ്പിലെ സംഘർഷം സി ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്,ഒരാൾ കസ്റ്റഡിയിൽ, നാലംഗ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ്

മേൽപറമ്പ: മേൽപറമ്പ ടൗണിൽ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം,  സി.ഐ. അടക്കം മൂന്നു പേർക്ക് പരിക്ക് സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ.ഞായറാഴ്ച്ച വൈകീട്ട് ആറോടെയാണ് സംഭവം.മേൽ പറമ്പ സി.ഐ.ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് പട്രോളിംഗ്‌ നടത്തുകയായിരുന്നു. ഒരു സംഘം കൂട്ടം കൂടി നിൽക്കുന്നത് കണ്ട് പോലീസ് ഇവരോട് പോകണമെന്നാവശ്യപ്പെട്ടു. ഇതിൽ ചിലർ അവിടെ നിന്ന് മാറി പോയെങ്കിലും ഏതാനും പേർ അവിടെ നിന്ന് പിരിഞ് പോയില്ലെന്ന് സി.ഐ.പറയുന്നു,  അതിനിടയിലാണ് ഒരാൾ നിർത്തിയ പോലീസ് ജീപ്പിൻ്റെ താക്കോലെടുത്തത്. തുടർന്ന് പോലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും വാക്കേറ്റം നടന്നു.ഇതിനിടയിലാണ്  പോലീസ് കാർക്ക്  പരിക്കേറ്റത്.

എസ്.ഐ ബിജു, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനു എന്നിവര്‍ക്കാണ് പരിക്ക്, 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.സി.ഐ.ക്ക് മൂക്കിനാണ് പരിക്ക്. ഇവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിൽസ തേടി.

പൊലീസും യുവാക്കളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമാണ്  ഉണ്ടായത്


പ്രദേശത്തെ നാലംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചതെന്ന് പറയുന്നു


ഈ ഭാഗത്ത് അനധികൃത മണൽകടത്ത് സംഘം സ്ഥിരമായി വഴിയാത്രക്കാർക്ക് ശല്യമാകുന്നതായി പരാതിയുണ്ടെന്ന് പോലീസ് പറയുന്നു .

ഹോട്ടലിൽ ചായ കുടിക്കുക യായുയരുന്ന ആളെ പോലീസ് പുറത്തേക്ക് വിളിച്ചു അടിക്കുകയായിരുന്നു എന്നും ഇതാണ് പ്രശ്നത്തിന് തുടക്കം എന്നും നാട്ടുകാരും പറയുന്നു,


أحدث أقدم
Kasaragod Today
Kasaragod Today